Advertisement

പത്തനംതിട്ട ജില്ലയില്‍ വീടു കയറിയുള്ള സാധന വില്‍പനയ്ക്കും മൈക്രോ ഫിനാന്‍സ് പണപ്പിരിവിനും നിരോധനം

July 23, 2020
Google News 1 minute Read

പത്തനംതിട്ട ജില്ലയില്‍ വീടു കയറിയുള്ള വില്‍പനയ്ക്കും മൈക്രോ ഫിനാന്‍സ് പണപ്പിരിവിനും നിരോധനം ഏര്‍പ്പെടുത്തി. സമ്പര്‍ക്കം മൂലമുള്ള കൊവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ കൊണ്ടു നടന്നുള്ള മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പനയും വീട് വീടാന്തരം കയറിയുളള മത്സ്യ, പച്ചക്കറി വില്‍പനയും വഴിയോരങ്ങളിലെ മത്സ്യം, പച്ചക്കറി വില്‍പനകളുമാണ് നിരോധിച്ചത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനത്തിന് പ്രാബല്യമുണ്ട്.

ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ പൊലീസ് മേധാവിയും അതത് ഇന്‍സിഡന്റ് കമാണ്ടര്‍മാരും(തഹസീല്‍ദാര്‍) സ്വീകരിക്കും. ജില്ലയിലെ സമ്പര്‍ക്കംമൂലമുളള രോഗബാധ പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ വ്യക്തികള്‍ക്കും മത്സ്യ/പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നോ ഇത്തരം വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തികളില്‍ നിന്നോ ആണ് കൊവിഡ് രോഗവ്യാപനം ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നും പച്ചക്കറി, മത്സ്യം മുതലായവയുമായി പത്തനംതിട്ട ജില്ലയിലേക്ക് വരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ ജനങ്ങളുമായി ഇടപെഴകിയ ഇടങ്ങളില്‍ ചില ഭാഗങ്ങളില്‍ കൊവിഡ് പോസിറ്റീവായ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൈക്രോഫിനാന്‍സ് കമ്പനികള്‍ വീടുകള്‍ തോറും പണപ്പിരിവ് നടത്തുന്നത് രോഗ വ്യാപനത്തിന് ഇടയാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതു തടയുന്നതിന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story Highlights Pathanamthitta district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here