കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ കാസർഗോഡ് ജില്ലയിലുണ്ടായ സ്ഥിതി മറ്റു പല ജില്ലകളിലേക്കും വ്യാപിക്കുന്നതായി മുഖ്യമന്ത്രി

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 65 ശതമാനം കേസുകളും തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ, എറണാകുളം, കൊല്ലം എന്നീ ജില്ലകളിൽ നിന്നാണ്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ കാസർഗോഡ് ജില്ലയിലുണ്ടായ സ്ഥിതി മറ്റു പല ജില്ലകളിലേക്കും വ്യാപിക്കുന്നുണ്ട്. നിലവിൽ ആക്ടീവായ പകുതി കേസുകളും തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച് തുടക്കത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞു. എന്നാൽ പുറത്ത് നിന്ന് ധാരാളം ആളുകൾ എത്തി തുടങ്ങിയതോടെ സ്ഥിതിയിൽ മാറ്റം വന്നു. ബ്രേക്ക് ദ ചെയിൻ ക്യാമ്പെയിനിലൂടെ ശാരീരിക അകലം പാലിക്കലും മറ്റ് സുരക്ഷാ മാർഗങ്ങളും നല്ല രീതിയിലാണ് നടപ്പാക്കിയത്. എന്നാൽ അതിനും ഇപ്പോൾ കുറവ് വന്നിരിക്കുന്നു. ജന പ്രതിനിധികൾക്ക രോഗം ബാധിക്കുന്നത് ഗൗരവതരമായി കാണേണ്ടതുണ്ട്. അവർ കർമ രംഗത്തുണ്ടാകേണ്ട ഘട്ടമാണിത്. എന്നാൽ സുരക്ഷാ മുൻ കരുതലുകളിൽ വീഴ്ചയുണ്ടാവാൻ പാടില്ല.
ഒരു ജനപ്രതിനിധി കുട്ടിയുടെ മുഖത്ത് തൊട്ടു നിൽക്കുന്നതായി കണ്ടു. റിവേഴ്‌സ് ക്വാറന്റീനിൽ കഴിയേണ്ട വയോജനങ്ങളുടെ തൊട്ടടുത്തിരുന്ന് കുശലം പറയുന്ന മറ്റൊരു ദൃശ്യവും കണ്ടു. ഇതൊക്കെ പിന്നീട് ആകാം. ഇപ്പോൾ നേരിട്ട് അടുത്ത് ചെന്നിരുന്ന് സൗഹൃദം പുതുക്കേണ്ട അവസരമല്ലിത്. ഇതൊക്കെ ഗൗരവതരമായി ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും പൊതു പ്രവർത്തകരാണ്. അവരാമഅ മാതൃക കാണിക്കേണ്ടതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Story Highlights – press meet, chief minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here