Advertisement

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്;സരിത്, സന്ദീപ്, സ്വപ്‌ന എന്നിവരുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തി

July 23, 2020
1 minute Read

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളായ സരിത്, സന്ദീപ്, സ്വപ്‌ന എന്നിവരുടെ അറസ്റ്റ് എൻഫോഴ്‌സ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്യാൻ ഉടൻ കസ്റ്റഡിയിൽ വാങ്ങും. നിലവിൽ കേസുമായി ബന്ധപ്പെട്ട് 16 പേർ അറസ്റ്റിലായിട്ടുണ്ട്. ഇനിയും 10 പേരുടെ കൂടെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നണ്ട്.

അതേസമയം, സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ആറ് ഇൻസ്‌പെക്ടർമാരെയും രണ്ട് സൂപ്രണ്ടുമാരെയുമാണ് തിരിച്ചു വിളിച്ചത്. സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറാണ് ഒപ്പിട്ടിരിക്കുന്നത്.

എന്നാൽ, കസ്റ്റംസ് കമ്മീഷണർക്ക്് പ്രിവന്റീവ് വിഭാഗത്തിലെ ഉദ്ദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരം ഇല്ലെന്നും തർക്കവും നിലനിൽക്കുന്നുണ്ട്. കാരണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ കമ്മീഷണർ നിലനിൽക്കെ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ സൂപ്രണ്ടമാർ ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റാനുള്ള അനുമതിയില്ലെന്നാണ് വാദം.

Story Highlights -thiruvananthapuram gold smuggling, enforcement directorate, sarith, swapna, sandeep





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top