Advertisement

രോഗ വ്യാപനത്തിന്റെ സവിശേഷമായ ഘട്ടത്തിലാണ് നാം ഇപ്പോൾ ഉള്ളത്; മുഖ്യമന്ത്രി

July 23, 2020
Google News 1 minute Read

രോഗ വ്യാപനത്തിന്റെ സവിശേഷമായ ഘട്ടത്തിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളെ ചികിത്സിച്ച് സുഖപ്പെടുത്താൻ നമുക്ക് സാധിച്ചു. അത് ജനുവരി ആരംഭത്തിലും ഫെബ്രുവരി അവസാനത്തിലുമായി ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടിരുന്നുള്ളു. രണ്ടാംഘട്ടത്തിൽ രോഗം പടിപടിയായി ഉയർന്നു. എന്നാൽ, രോഗത്തെ കുറച്ചുകൊണ്ടുവരാനും ക്രമാനുഗതമായി നിയന്ത്രിക്കാനും നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

രണ്ടാം ഘട്ടം മാർച്ച് മുതൽ മേയ് വരെയുള്ള രണ്ട് മാസക്കാലം നീണ്ടുനിന്നു. മൂന്നാംഘട്ടത്തിൽ രോഗവ്യാപനത്തിന്റെ തോത് വർധിച്ചു വരികയാണ്. കഴിഞ്ഞ രണ്ടരമാസത്തോളമായുള്ള കണക്കുകൾ വിലയിരുത്തിയാൽ ഇത് വ്യക്തമാകും. ഈ ഘട്ടത്തിൽ സർക്കാരെന്നോ, ഭരണപക്ഷമെന്നോ, പൊതു ജനഘങ്ങളെന്നോ, ഉദ്യോഗസ്ഥരെന്നോ വ്യത്യാസമില്ലാതെ നാം ഒരുമിച്ച് നിന്ന് രോഗപ്രതിരോധ നടപടികളുമായി മുന്നോട്ട് പോകണമെന്നും കൊവിഡ് പ്രോട്ടോക്കോൾ നടപടികൾ പാലിച്ച് മുന്നോട്ട് പോകണം. അതിൽ വിട്ട് വീഴ്ച ഉണ്ടാവാൻ പാടില്ല. സാമൂഹിക അകലം പാലിക്കുമെന്നും മാസ്‌ക് ധരിക്കുമെന്നും കൈകഴുകമെന്നും നാം ഓരോത്തരും ദൃഢ പ്രതിജ്ഞ എടുക്കണം.

കൊവിഡ് പ്രോട്ടോക്കോൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത് ജീവനും ജീവനോപാധികളും സംരക്ഷിക്കാനാണ്. അടുത്ത ചില ആഴ്ചകൾ വളരെ പ്രധാനമാണ്. ഇപ്പോൾ നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുളള സ്ഥിതിഗതികൾ ഊരിത്തിരിയുക, നാം തന്നെയായിരിക്കും നമ്മുടെ ഭാവി നിശ്ചയിക്കിുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക.

സന്നദ്ധ സേവനം ചെയ്യാൻ കഴിയുന്നവരെല്ലാം സമൂഹത്തിന്റെ ആരോഗ്യം ഉറപ്പു വരുത്താൻ മുന്നിട്ടിറങ്ങണം. അതിജീവനത്തിന്റെ ജനകീയ മാതൃക നാം ലോകത്തിനു മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡിനെതിരായ മാതൃക രചിക്കേണ്ടതും ആ ജനകീയ മാതൃകയിൽ ഊന്നിയാവണം. അതിൽ പങ്കാളികളാകണമെന്നും ക്രിയാക്മകമായ ഇടപെടൽ നടത്തണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Story Highlights chief minister, press meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here