പാലക്കാട് ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൊവിഡ്; പട്ടാമ്പിയില്‍ 25 പുതിയ കേസുകള്‍

പാലക്കാട് ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ രോഗബാധ കണ്ടെത്തിയ 25 പേരും ഉള്‍പ്പെടും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്‍ക്കും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന എട്ടു പേര്‍ക്കും ഉറവിടം അറിയാത്ത നാലു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച നാലുപേര്‍ക്കും ഒരു കണ്ണൂര്‍ സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. ഇന്ന് 64 പേരാണ് ഇന്ന് ജില്ലയില്‍ രോഗം മുക്തി നേടിയത്.
പുതുപ്പരിയാരം സ്വദേശി, കാവില്‍പാട് സ്വദേശി, പട്ടഞ്ചേരി സ്വദേശി, അമ്പലപ്പാറ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിച്ചത്. കുമരംപുത്തൂര്‍ സ്വദേശികളായ മൂന്ന് പേര്‍, അമ്പലപ്പാറ സ്വദേശി (ഇദ്ദേഹത്തിന് ആന്റിജന്‍ ടെസ്റ്റിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്) എന്നിവരുടെ രോഗ പശ്ചാത്തലം വ്യക്തമല്ല. കൂടാതെ ഒരു കണ്ണൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും മൂന്നുപേര്‍ എറണാകുളത്തും ചികിത്സയില്‍ ഉണ്ട്.
Story Highlights – covid19, coronavirus, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here