കൊവിഡാനന്തരം ഓഫീസ് ജോലിയുടെ പ്രാധാന്യം കുറയുമെന്ന് സർവേ ഫലം; വർക്ക് ഫ്രം ഹോം കൊണ്ടുവന്ന മാറ്റം

work from home

ജോലി ചെയ്യാൻ ഓഫീസ് സ്‌പേയ്‌സിന് പ്രാധാന്യമുണ്ടോ? കൊവിഡാനന്തര കാലഘട്ടത്തിലേക്ക് വർക്ക് ഫ്രം ഹോം ശീലിച്ച ആളുകൾ ചിന്തിക്കുന്നത് എങ്ങനെയാണ്? എന്നാൽ ഇനിയുള്ള കാലത്ത് ജോലിസ്ഥലത്തിന്റെ പ്രാധാന്യം കുറയുമെന്നാണ് 82 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നതെന്ന് സർവേ കണ്ടെത്തൽ. 34,000 പേർക്കിടയിൽ നടത്തിയ സർവെയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.

Read Also : എലീസ കിറ്റ് ഉപയോഗിച്ചുള്ള സെറോ സർവേ നടത്തണം; സംസ്ഥാനങ്ങൾക്ക് ഐസിഎംആറിന്റെ കത്ത്

രാജ്യത്ത് നിരവധി കമ്പനികളാണ് ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചത്. അതിൽതന്നെ ഫുജിറ്റ്‌സു, ഇൻഫോസിസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിലാളികൾക്ക് സ്ഥിര വർക്ക് ഫ്രം ഹോം സൗകര്യം വാഗ്ദാനം ചെയ്തു. ഇൻസൈറ്റ്‌സ് ഡെയ്‌ലിസൈറ്റ്‌സ് പോളിന്റെ ഭാഗമായാണ് സർവെ നടത്തിയത്. സർവേയിൽ 63 ശതമാനം പേരും ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ മികച്ച പ്രകടനം വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ പുറത്തെടുക്കാൻ കഴിയുന്നതായി അഭിപ്രായപ്പെട്ടു. 55 ശതമാനം പേർ നിയന്ത്രണങ്ങൾ മാറിയാലും വർക്ക് ഫ്രം ഹോം തുടരുമെന്ന് അഭിപ്രായപ്പെട്ടതായി ലെനോവോ നടത്തിയ പഠനത്തിൽ പറയുന്നു.

ഐടി കമ്പനികളുടെ വർക്ക് ഫ്രം ഹോം ഡിസംബർ 31 വരെ നീട്ടാമെന്ന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് സർവേ നടത്തിയത്. കൂടാതെ ടെക്‌നോളജി കമ്പനിയായ ലെനോവോ നടത്തിയ സർവേയിലും ഇന്ത്യയിൽ നിന്നുളള ഭൂരിഭാഗം പേരും വർക്ക് ഫ്രം ഹോം തുടരുമെന്ന് പ്രസ്താവിച്ചിരുന്നു.

Story Highlights after covid, work from home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top