എയർ ഇന്ത്യ സ്റ്റാറ്റ്‌സിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ്; മറ്റ് ജീവനക്കാർക്ക് നിരീക്ഷണത്തിൽ പോകാൻ അനുമതി നൽകാതെ മാനേജ്‌മെന്റ്

തിരുവനന്തപുരത്തെ എയർ ഇന്ത്യ സാറ്റ്‌സിലെ മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ മറ്റ് ജീവനക്കാർക്ക് നിരീക്ഷണത്തിൽ പോകാൻ അനുമതി നൽകാതെ ജോലി ചെയ്യാൻ ഉത്തരവിടുകയാണ് മാനേജ്‌മെന്റ്.
എയർ ഇന്ത്യ സ്റ്റാറ്റ്‌സിലെ ഒരു ഓപറേഷൻ വിഭാഗത്തിലെ ജീവനക്കാരനും രണ്ട് ചുമട്ടുതൊഴിലാളികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഈ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും ഇവരുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ മാനേജ്‌മെന്റ് അനുമതി നൽകിയില്ല. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്ക് പോലും സ്ഥാപനത്തിലെത്തി ജോലി ചെയ്യേണ്ടി വരികയാണ്. ജീവനക്കാർ നിരീക്ഷണത്തിൽ പോകാൻ അനുവാദം ചോദിച്ചിട്ടും ലഭിച്ചില്ലെന്നാണ് ആരോപണം.
തീരദേശ മേഖലയിലാണ് എയർ ഇന്ത്യ സാറ്റ്‌സിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്നതെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന പച്ചക്കറികളടക്കം കൈകാര്യം ചെയ്യുന്ന ചുമട്ടുതൊഴിലാളികൾക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Story Highlights – air india sats three employees confirmed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here