കൊവാക്‌സിന്‍ മരുന്ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു; ആദ്യമായി കുത്തിവെച്ചത് മുപ്പതുകാരനില്‍

covid19, india, covaxin

ഡല്‍ഹി എയിംസില്‍ കൊവാക്‌സിന്‍ മരുന്ന് ആദ്യമായി മുപ്പതുകാരനില്‍ പരീക്ഷിച്ചു. ഡല്‍ഹി സ്വദേശിയായ യുവാവിലാണ് ആദ്യ ഡോസ് കുത്തിവച്ചത്. ഇതുവരെ പാര്‍ശ്വഫലങ്ങളില്ലെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

ഡല്‍ഹി എയിംസില്‍ പരീക്ഷണത്തിന് സന്നദ്ധനായി എത്തിയ മുപ്പതുകാരനില്‍ 0.5 മില്ലി മരുന്ന് ആദ്യ ഡോസ് കുത്തിവച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കര്‍ശന നിരീക്ഷണം. പെട്ടെന്നുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കണ്ടില്ലെന്ന് എയിംസ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സഞ്ജയ് റായ് പറഞ്ഞു. ഡല്‍ഹി സ്വദേശിയായ യുവാവ് ഒരാഴ്ച നിരീക്ഷണത്തില്‍ തുടരും. പൂര്‍ണ ആരോഗ്യവാനായ ആളിലാണ് പരീക്ഷണം. ശനിയാഴ്ച കൂടുതല്‍ ആള്‍ക്കാരെ പരീക്ഷണത്തിന് വിധേയരാക്കും. 3500ല്‍പ്പരം പേരാണ് പരീക്ഷണത്തിന് സന്നദ്ധരായി ഡല്‍ഹി എയിംസിനെ സമീപിച്ചത്. 18 മുതല്‍ 55 വയസ് വരെയുള്ള 375 പേരിലാണ് ആദ്യഘട്ട പരീക്ഷണം. രണ്ടാം ഘട്ടം 12-65 വയസ് വരെയുള്ള 750 പേരിലും. എയിംസ് അടക്കം രാജ്യത്തെ 12 ഇടങ്ങളിലാണ് മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുന്നത്. ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി നിര്‍മിച്ച കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത്.

Story Highlights covid19, india, covaxin has been tested in humans

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top