തിരുവനന്തപുരത്തെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കുറയുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരത്തെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളില്‍ കൊവിഡ് രോഗവ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സാഹചര്യം കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ പൂന്തുറ, പുല്ലുവിള, അഞ്ചുതെങ്ങ്, പുതുക്കുറിച്ചി, ബീമാപള്ളി എന്നിങ്ങനെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ഇവിടങ്ങളില്‍ രോഗം കുറയുന്ന പ്രവണ കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read Also : സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 724 പേര്‍ക്ക് രോഗം
ജില്ലയില്‍ 17 എഫ്എല്‍ടിസികളിലായി 2103 കിടക്കകള്‍ തയാറായിട്ടുണ്ട്. 18 എഫ്എല്‍ടിസികള്‍ ഉടന്‍ തയാറാകും. ഇവിടെ 1817 കിടക്കകളുണ്ടാകും. പുല്ലുവിളയില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ 671 കൊവിഡ് പരിശോധനകള്‍ നടത്തി. അതില്‍ 288 എണ്ണം പോസിറ്റീവായി. 42.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. പുല്ലുവിളയിലും പൂന്തുറയിലും കഴിഞ്ഞ നാല് ദിവസം നടത്തിയ കൊവിഡ് പരിശോധന വിവരങ്ങള്‍ ഇങ്ങനെ
പൂന്തുറ
ജൂലൈ 20 – 54 സാമ്പിളുകള്‍ ശേഖരിച്ചു. – 18 പോസിറ്റീവായി
ജൂലൈ 21 – 64 സാമ്പിളുകള്‍ ശേഖരിച്ചു – 15 പോസിറ്റീവായി
ജൂലൈ 22– 55 സാമ്പിളുകള്‍ ശേഖരിച്ചു – 22 പോസിറ്റീവായി
ജൂലൈ 23 – 49 സാമ്പിളുകള്‍ ശേഖരിച്ചു – 14 പോസിറ്റീവായി
പുല്ലുവിള
ജൂലൈ 20 – 50 സാമ്പിളുകള്‍ ശേഖരിച്ചു – 11 പോസിറ്റീവായി
ജൂലൈ 21 – 46 സാമ്പിളുകള്‍ ശേഖരിച്ചു – 22 പോസിറ്റീവായി
ജൂലൈ 22 – 48 സാമ്പിളുകള്‍ ശേഖരിച്ചു – 22 പോസിറ്റീവായി
ജൂലൈ 23- 36 സാമ്പിള്‍ ശേഖരിച്ചു – 8 പോസിറ്റീവായി.
Story Highlights – five large clusters Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here