Advertisement

ഹൈദരാബാദ് ഏറ്റുമുട്ടൽ; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

July 24, 2020
1 minute Read

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന മൂന്നംഗ സമിതിയുടെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്.

മൂന്ന് അംഗങ്ങളും വിവിധ നഗരങ്ങളിലാണ് താമസിക്കുന്നതെന്നും ഹൈദരാബാദിൽ എത്താൻ കഴിയുന്നില്ലെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറിലാണ് ബലാൽസംഗ കൊലപാതകക്കേസിലെ നാല് പ്രതികളെ തെലങ്കാന പൊലീസ് വെടിവച്ചു കൊന്നത്. ഇക്കാര്യം അന്വേഷിക്കാൻ ജസ്റ്റിസ് വി.എസ് സിർപുർകർ അധ്യക്ഷനായ സമിതി സുപ്രിംകോടതി രൂപീകരിക്കുകയായിരുന്നു.

Story Highlights hydarabad encounter, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top