സമ്പര്‍ക്കത്തിലൂടെ കൊവിഡ്; പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രത്യേക ക്ലസ്റ്ററായി പ്രഖ്യാപിച്ചു

സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രത്യേക കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇതുവരെ ഏറ്റവുമധികം സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ച ചങ്ങനാശേരി ക്ലസ്റ്ററിന്റെ ഭാഗമായാണ് പായിപ്പാട് ഗ്രാമപഞ്ചായത്ത് മേഖല ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നത്.
എന്നാല്‍ ജൂലൈ 23ന് വരെ പായിപ്പാട്ട് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 44 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുതിയ ക്ലസ്റ്ററായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. പായിപ്പാട് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന തുടരുകയാണ്. പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിനും ഡി.ഡി.എം.എ യോഗം തീരുമാനമെടുത്തു.
Story Highlights – Payipad, special covid cluster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here