പൊന്നാനിയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു

മലപ്പുറം പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കി. നഗരസഭ കണ്ടെയ്ൻമെന്റ് സോണായി തുടരും. താലൂക്കിലെ മറ്റ് പ്രദേശങ്ങളിലും താനൂർ നഗരസഭാ പരിധിയിലും ലോക്ക് ഡൗൺ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം മലപ്പുറം ജില്ലയിൽ 89 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച 67 പേരിൽ 59 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്.

Read Also : പൊന്നാനിയിൽ വീടുകൾ കയറി ഇറങ്ങിയുള്ള ആന്റിജൻ പരിശോധന ആരംഭിച്ചു

മലപ്പുറം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 34 പേരിൽ 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 14 പേർക്കും, വിദേശത്ത് നിന്നെത്തിയ 40 പേർക്കും രോഗബാധയുണ്ടായി. കഴിഞ്ഞ ദിവസം മരിച്ച ചോക്കോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതും സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.

Story Highlights ponnani, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top