Advertisement

ലോക്ക്ഡൗൺ കാലത്ത് സ്വിഗിയിൽ മാത്രം ഇന്ത്യക്കാർ ഓർഡർ ചെയ്തത് അഞ്ചര ലക്ഷം ചിക്കൻ ബിരിയാണി

July 24, 2020
Google News 2 minutes Read
Swiggy dish India lockdown

ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സ്വിഗിയിൽ മാത്രം ഇന്ത്യക്കാർ ഓർഡർ ചെയ്തത് അഞ്ചര ലക്ഷം ചിക്കൻ ബിരിയാണി. സ്വിഗി പലചരക്ക് വിതരണം വഴി 32 കോടി കിലോ സവാളയും 5കോടി 6 ലക്ഷം കിലോ ഏത്തപ്പഴവും വിതരണം ചെയ്തു എന്നും കമ്പനി വെളിപ്പെടുത്തുന്നു. ഒരുദിവസം ശരാശരി 65,000 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തതെന്നും രാത്രി എട്ടുമണിക്ക് മുന്‍പായി ഇവയുടെ വിതരണം പൂര്‍ത്തിയാക്കിയതായും കമ്പനി അവകാശപ്പെടുന്നു.

ലോക്ക്ഡൗൺ കാലത്ത് ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണവസ്തുക്കളുടെ പട്ടികയിൽ രണ്ടാമത് ബട്ടർ നാനും മൂന്നാമത്ത് മസാല ദോശയുമാണ്. ബട്ടർ നാന് 3.35 ലക്ഷം ഓർഡറുകൾ ലഭിച്ചപ്പോൾ മസാല ദോശക്ക് 3.31 ലക്ഷം ഓർഡറുകൾ ലഭിച്ചു. മൂന്നര ലക്ഷം പാക്കറ്റ് നൂഡീല്‍സുകളും ഇക്കാലയളവിൽ വിതരണം ചെയ്തു.

Read Also : രാജ്യത്ത് കൊവിഡ് മരണങ്ങൾ 30,000 കടന്നു; പ്രതിദിന കേസുകൾ അരലക്ഷത്തിനടുത്ത്

കേക്കുകളിൽ ചോക്കോ ലാവ കേക്കിനായിരുന്നു ഡിമാൻഡ്. 1.29 ലക്ഷം ചോക്കോ ലാവ കേക്കുകൾ ലോക്ക്ഡൗൺ കാലയളവിൽ സ്വിഗി വഴി ഇന്ത്യക്കാർ ഭക്ഷിച്ചു. ഇക്കാലയളവിൽ മാത്രം 1.2 ലക്ഷം ബർത്ത്ഡേ കേക്കുകളും സ്വിഗി വിതരണം ചെയ്തു.

73,000 ബോട്ടില്‍ സാനിറ്റൈസറും 47,000 മാസ്‌കുകളും വിതരണം ചെയ്തു. ആകെ 40 മില്ല്യൺ ഓർഡറുകളാണ് സ്വിഗി വിതരണം ചെയ്തത്. ഡെലിവറി എക്സിക്യൂട്ടിവുകൾക്ക് ലഭിക്കുന്ന ടിപ്പ് ശരാശരി 23.65 രൂപയാണ്. 2500 രൂപയാണ് ഏറ്റവും ഉയർന്ന ടിപ്പ്.

Story Highlights Swiggy reveals which dish India ordered the most during the lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here