Advertisement

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് റിമാൻഡിൽ

July 24, 2020
1 minute Read

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ ഓഗസ്റ്റ് 21 വരെ റിമാൻഡിൽ വിട്ടു. എൻഐഎ കോടതിയുടെയാണ് ഉത്തരവ്. സരിത്തിന്റെ കൊവിഡ് പരിശോധന പൂർത്തിയാക്കി ഫലം വരേണ്ടതുണ്ട്. അതിനു ശേഷമാകും സരിത്തിനെ റിമാൻഡ് തടവിലേക്ക് മാറ്റുക.

നിലവിൽ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവർക്കെതിരെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിന്മേലാണ് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Story Highlights -thiruvananthapuram gold smuggling, sarith remanded





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top