കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളും മരിച്ചു

കോഴിക്കോട് കൊവിഡ് ബാധിച്ച് അമ്മ മരിച്ചതിന് പിന്നാലെ മകളും മരിച്ചു. കഴിഞ്ഞ ദിവസം മരിച്ച റുഖിയാബിയുടെ മകൾ ഷാഹിദയാണ് മരിച്ചത്. 52 വയസായിരുന്നു. അർബുദബാധിതയായിരുന്നു.
ഷാഹിദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്‌കാരം. റുഖിയാബിയുടെ വീട്ടിൽ മൂന്ന് പേർക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു.
Read Also :ഇന്ത്യയിൽ കൊവിഡ് കേസുകൾ പതിമൂന്ന് ലക്ഷത്തിലേക്ക്
ഇന്നലെയാണ് കോഴിക്കോട് സിവിൽ സ്‌റ്റേഷൻ സ്വദേശിനി റുഖിയാബി മരിച്ചത്. രക്തസമ്മർദ്ദം, ആസ്മ, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ചികിത്സ തുടരുന്നതിനിടെ മരണം സംഭവിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlights – covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here