രാജസ്ഥാനിൽ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് അശോക് ഗെഹ്‌ലോട്ട്; തയാറാകാതെ സ്പീക്കർ

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഗവർണറും തമ്മിൽ തർക്കം രൂക്ഷം. സംസ്ഥാന രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ സങ്കീർണമാവുകയാണ്. നിയമസഭാ സമ്മേളനം വിളിക്കാൻ സ്പീക്കർ തയ്യാറാകാത്തതിനെ തുടർന്ന് ഗവർണർക്കെതിരെ വിമർശനങ്ങളുമായി മുഖ്യമന്ത്രി രംഗത്തെത്തി. സഭാസമ്മേളനം ഉടൻ ചേരണമെന്ന് ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.
കോടതിയിൽ നിന്നുണ്ടായ തിരിച്ചടിക്ക് പിന്നാലെ ഗെഹ്‌ലോട്ടും എംഎൽഎമാരും സഭാ സമ്മേളനം വിളിക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.103 എംഎൽഎമാരുടെ പിന്തുണ ഉണ്ടായിട്ടും പ്രതിസന്ധിയിലൂടെയാണ് ഗെഹ്‌ലോട്ട് സർക്കാർ കടന്നുപോകുന്നത്. രാജ്ഭവനിൽ എംഎൽഎമാർ മണിക്കൂറുകളോളം പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല.
Read Also : പുതിയ നീക്കങ്ങളുമായി അശോക് ഗെഹ്‌ലോട്ട്; സച്ചിൻ പൈലറ്റിന്റെ തീരുമാനം ഇന്നറിയാം
കൊവിഡ് രൂക്ഷമായതിനാൽ സഭാസമ്മേളനം വിളിക്കാൻ സാധ്യമല്ലെന്നാണ് ഗവർണർ പറയുന്നത്. രാത്രി വൈകി മന്ത്രിസഭായോഗം ചേർന്ന് സർക്കാർ ഇതേ ആവശ്യം വീണ്ടും മുന്നോട്ടുവച്ചു. സർക്കാരിനെ തകർക്കാനുള്ള ഗൂഡാലോചന വ്യക്തമാണെന്നും ഉടൻ നിയമസഭ സമ്മേളനം വിളിക്കണമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
അതേസമയം സച്ചിൻ പൈലറ്റുമായി ഇനിയൊരു ചർച്ചയും വേണ്ട എന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.
Story Highlights – ashok gehlot, rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here