കൊവിഡ് വ്യാപനം: മാധ്യമ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തി. കൊവിഡ് പ്രശ്നത്തില്‍ രണ്ടാം തവണയാണ് മുഖ്യമന്ത്രി എഡിറ്റര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. ഇന്നത്തെ വിഷമകരമായ സാഹചര്യത്തില്‍ ജാഗ്രതയുടെ സന്ദേശം ജനങ്ങളിലെത്തിക്കൂന്നതിന് മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിക്കൊപ്പം ദീര്‍ഘകാലം ജീവിക്കേണ്ടി വരുമെന്നത് കണക്കിലെടുത്ത് ജനങ്ങളുടെ ജീവിതം പുതിയ സാഹചര്യമനുസരിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്ന അഭിപ്രായമാണ് മാധ്യമ പ്രതിനിധികള്‍ പൊതുവെ പ്രകടിപ്പിച്ചത്.
തീവ്ര രോഗ ബാധയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും. പൊതുവായ നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കും. ബ്രേക്ക് ദ ചെയിന്‍ മാതൃകയില്‍ മറ്റൊരു ശക്തമായ പ്രചാരണം ആരംഭിക്കും. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ ഡോക്ടര്‍മാരെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരെയും കിട്ടുന്നതിന് പ്രയാസമുണ്ടാകില്ല. ആവശ്യമായ സൗകര്യങ്ങള്‍ ഫസ്റ്റ്ലൈന് സെന്ററുകളില്‍ ഏര്‍പ്പെടുത്തമെന്നും മുഖ്യമന്ത്രി പങ്കെടുത്തു. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര് ശ്രീകണ്ഠന് നായര്‍ അടക്കം എല്ലാ പ്രധാന മാധ്യമങ്ങളുടെയും എഡിറ്റര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Story Highlights – CM discussions with media editors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here