Advertisement

സംസ്ഥാനത്ത് ഇന്ന് 1103 കൊവിഡ് സ്ഥിരീകരിച്ചു; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

July 25, 2020
Google News 26 minutes Read
k k shailaja

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 240
  • കോഴിക്കോട് – 110 പേര്‍ക്കും,
  • കാസര്‍ഗോഡ് – 105
  • ആലപ്പുഴ – 102
  • കൊല്ലം – 80
  • എറണാകുളം – 79
  • കോട്ടയം – 77
  • മലപ്പുറം – 68
  • കണ്ണൂര്‍ – 62
  • പത്തനംതിട്ട – 52
  • ഇടുക്കി – 40
  • തൃശൂര്‍ – 36
  • പാലക്കാട് – 35
  • വയനാട് 17
https://www.facebook.com/24onlive/photos/a.1823108557750677/3254648314596687/?type=3&__xts__%5B0%5D=68.ARDmftivr3RAHfM57hY8dMObXtgF-DfkDlfTMwGRNdnBN5PUuKG9VWJ5Qn–eLiq-9gLItBQKqKAiGWc9zeewnlzZSQ2Ref-PFkv5QXm3hXylKa_7iKEs7_qQGSJL6rVPupm0tHDn1-VzR51chW1H6yN9LvS_o-FhvUzJxq9JE2-rP0c5Oh5ynKpmox7ngEnOGr6AhcTfd4WqByQe_r6hSaZ8aiy1jElekX83ocWpoBxx7V5cSTrx3LsYQjgInSuirDbbCxw2pA7jF7Oz8wRJfOUaaAOtS6FZw1BAVKutGbi222F7fymmgHjRgFTVuDTpKX4eEVGv1HWR3fHtSyh0ryDpXk_&__tn__=-R

എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇന്ന് പോസിറ്റീവായവരുടേതില്‍ ഉള്‍പ്പെടുന്നു. കൂടാതെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 60 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്ക്

  • തിരുവനന്തപുരം -218
  • കോഴിക്കോട് -104
  • കാസര്‍ഗോഡ് -88
  • എറണാകുളം – 73
  • കോട്ടയം – 67
  • കൊല്ലം – 63
  • ആലപ്പുഴ – 49
  • മലപ്പുറം – 38
  • ഇടുക്കി -32
  • പാലക്കാട് -32
  • പത്തനംതിട്ട – 30 പേര്‍ക്കും
  • കണ്ണൂര്‍ – 24
  • തൃശൂര്‍ -13
  • വയനാട് – 7
https://www.facebook.com/24onlive/photos/a.1823108557750677/3254659777928874/?type=3&__xts__%5B0%5D=68.ARDfIzdrA9yQoQpNl0z_ZQaPUXaEqCvSH-pt5rHIzWsOt6RA7ui_gr_lNFZyx75AlnqXxB9K4uRxezc4WAthE7uGMbwAWY8wTApgjL_fFq3Lt4k7FQiZVrhMrSuyG9wpECX_vCUzRse7kpiAxsN4kZoWTa4jZjV6juXWEu4uYGhawySuRsts9kud5VUuCpXxamFpXRiY7cPQC7q1uLltmbKWO3faQEAA1UJPo-R5rOYlT_KQkr4LQZIqYMnpdeANbSJGiXm5h7fkMJPH_Y4AQzWDPcU3xAmPYfIDgYeU7qsBveWGvlvC7KYK2kIZT8zaXyzZdLN3emiUHtucooCmH7jqMz3p&__tn__=-R

21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ നാല്, കൊല്ലം, ആലപ്പുഴ ജില്ലകളിലെ രണ്ട് വീതം, കോട്ടയം, എറണാകുളം ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്കും, മൂന്ന് കെഎഫ്‌സി ജീവനക്കാര്‍ക്കും, രണ്ട് കെഎല്‍എഫ് ജീവനക്കാര്‍ക്കും, എട്ട് കെഎസ്‌സി ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ മൂന്ന് ഡിഎസ്‌സി ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1049 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് രോഗം ഭേദമായവരുടെ കണക്ക്

  • തിരുവനന്തപുരം – 229
  • മലപ്പുറം -185
  • പത്തനംതിട്ട – 150
  • എറണാകുളം – 77
  • ആലപ്പുഴ – 70
  • കോഴിക്കോട് – 62
  • കൊല്ലം – 50
  • കോട്ടയം -49
  • വയനാട് – 45
  • തൃശൂര്‍ – 37
  • കണ്ണൂര്‍ – 36
  • പാലക്കാട് – 24
  • കാസര്‍ഗോഡ് – 23
  • ഇടുക്കി – 12
https://www.facebook.com/24onlive/photos/a.1823108557750677/3254685247926327/?type=3&av=1820305388030994&eav=AfYPNbLbHkZ0m1yh4qPN-e0lAElR5Mj1nC_uQQ_pRx_xWUsWqbsXpVqg9rhTGyVIV4Ah0sLvk7hVXNKqMbenhcHx&__xts__%5B0%5D=68.ARBzrLutuGbVNjbntAD81UjHfBEdovrjO01JSsmOhHdBeG9op3g4glFZGUr5rO2yXQmjdjRj0s7I23rLRChoq7jI2hVWE9q61v0qibDeLKA1O9QDI0wt1sLru9cmQ3Msv7VKQ9X8TBebm4CK-cT-9UnxeoQe_EDamXOYx_dLfr7TjQ6eMFElPSNklJJKUSovfUb1Om_b92jskNH8WsHWA35XHTsIs0g88v2Wha9cONKMG_EMkAYoRgYQPySKoaRqMN27IZnHStT1ZwpMXYYgds5oVJhKYalneQREhTQwqzCUtIODY7A&__tn__=-R-R

9420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8613 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,300 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 8981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1151 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ പരിശോധിച്ചത് 22,013 സാമ്പിളുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,013 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,53,982 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6637 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,11,394 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,07,256 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

Story Highlights covid confirmed 1103 kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here