സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും

കേരള സർക്കാരിനെ പ്രതിരോധത്തിലാക്കിയ സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും. എം ശിവശങ്കറിന്റെ വിവാദ നിയമനങ്ങളും, കൺസൾട്ടൻസി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തിൽ ചർച്ച ആകും.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു. ഇതും യോഗത്തിന്റെ പരിഗണയിൽ വരും. പ്രതിപക്ഷ ആരോപണങ്ങൾ നേരിടാനുള്ള തുടർ നീക്കങ്ങൾ യോഗം ചർച്ച ചെയ്യും. ഓൺലൈൻ വഴിയാണ് രണ്ടുദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്.
Story Highlights – The CPI (M) Central Committee meeting will convene today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here