കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

ലോക്ക്ഡൗണ്‍ കാലത്ത് വന്‍ തോതില്‍ കഞ്ചാവ് കച്ചവടം നടത്തിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. പനങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന നവ്യ, നിഖില്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇരുവരും പൊലീസ് നിരീക്ഷണത്തിലായിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം പനങ്ങാട് എസ്‌ഐ റിജിന്‍ എം തോമസ്, വി.ജെ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
നവ്യയുടെ വീട്ടില്‍ നിന്നും 2.5 കിലോ കഞ്ചാവും നിഖിലിന്റെ കൈയില്‍ നിന്നും 1.100 കിലോ കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. എസ്‌ഐ അനസ്, എഎസ്‌ഐ സുനില്‍കുമാര്‍, എസ്‌സിപിഒ ഷീബ, സുലഭ, സിപിഒമാരായ മഹേഷ്, രാജേഷ്, സുമേഷ്, ഷൈന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Story Highlights – Kochi ganja arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here