എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം വര്‍ധിക്കുന്നു

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 79 പേരില്‍ 75 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. തൃക്കാക്കര കരുണാലയത്തിലെ 17 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 60 പേരാണ് കരുണാലയത്തില്‍ മാത്രം കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായ ആലുവ ലാര്‍ജ് ക്ലസ്റ്ററില്‍ നിന്നും 27 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ചെല്ലനത്തിന്റെ സമീപ പ്രദേശമായ ഫോര്‍ട്ട്‌കൊച്ചി, കളമശേരി നഗരസഭ എന്നിവിടങ്ങളിലും വൈറസ് വ്യാപനം രൂക്ഷമാണ്. നിലവില്‍ 909 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയിലെ തുറവൂര്‍, ചേരാനല്ലൂര്‍ പ്രദേശങ്ങളെ പുതുതായി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി.
Story Highlights – covid 19, coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here