തിരുവനന്തപുരത്ത് ഇന്ന് 175 പേര്‍ക്ക് കൊവിഡ്; 164 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 164 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 51 പേര്‍ രോഗമുക്തി നേടി. പൂന്തുറ, പുതിയതുറ, പുല്ലുവിള, ബീമാപള്ളി, അഞ്ചുതെങ്ങ്, മുതലപ്പൊഴി തുടങ്ങി തീരപ്രദേശങ്ങളിലാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും. അതിര്‍ത്തിപ്രദേശമായ പാറശാലയില്‍ പത്തിലേറെ പേരാണ് രോഗികളായത്. ജില്ലയില്‍ ഇന്നലെ 240 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എട്ട് ആരോഗ്യപ്രവര്‍ത്തകരും പരിശോധനാ ഫലം പോസിറ്റീവായവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. നഗരത്തിലെ 84 യാചകര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരില്‍ രോഗം കണ്ടെത്തി. 570 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 959 പരിശോധനാഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 19,172 പേരാണ് നിരീക്ഷണത്തില്‍. ഇന്നുമാത്രം 926 പേര്‍ നിരീക്ഷണത്തിലായി. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാട്ടാക്കട, പൊന്നറ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി കളക്ടര്‍ പ്രഖ്യാപിച്ചു. പള്ളിച്ചലിലെ കണ്ണകോട്, കുളങ്ങരക്കോണം, ചെങ്കലിലെ മരിയപുരം, കൊച്ചോട്ടുകോണം, വെമ്പാത്തെ കുറ്റിയാണി, കരവാരത്തെ മുടയോട്ടുകോണം എന്നീ വാര്‍ഡുകളേയും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
Story Highlights – covid 19, coronavirus, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here