സൗദിയില്‍ 1968 പേര്‍ക്ക് കൂടി കൊവിഡ്; 30 മരണം

സൗദിയില്‍ ഇന്ന് 1968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 30 പേരാണ് രാജ്യത്ത് മരിച്ചത്. ഒന്നര മാസങ്ങള്‍ക്ക് ശേഷമാണ് ഒരു ദിവസം രണ്ടായിരത്തിന് താഴെ കേസുകള്‍ സ്ഥിരീകരിക്കുന്നത്. രാജ്യത്ത് രോഗമുക്തി നിരക്ക് 83 ശതമാനമായി വര്‍ധിച്ചു. ജൂണ്‍ രണ്ടിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കൊവിഡ് കേസുകളുടെ എണ്ണം ഇതോടെ 2,66,941 ആയി. 2,541 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 2,20,323 ആയി. 82.54 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് 30 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2,733 ആയി. നിലവില്‍ 43,885 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 2,120 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 57,216 സാമ്പിളുകള്‍ പുതുതായി പരിശോധിച്ചു. പരിശോധിച്ച സാമ്പിളുകളുടെ എണ്ണം ഇതോടെ 30,56,956 ആയി വര്‍ധിച്ചു. റിയാദില്‍ മാത്രം 19 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജിദ്ദയിലും ഹുഫൂഫിലും 3 വീതവും, ദമാം, ജിസാന്‍, അല്‍ബാഹ, മഹായില്‍, ഹായില്‍ എന്നിവിടങ്ങളില്‍ ഓരോ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
Story Highlights – 1968 covid cases and 30 deaths in Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here