പത്തനംതിട്ടയില്‍ ഇന്ന് 91 പേര്‍ക്ക് കൊവിഡ്; 53 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

covid positive

പത്തനംതിട്ടയില്‍ ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 358 ആയി ഉയര്‍ന്നു. അതേസമയം, ഇന്ന് 48 പേര്‍ രോഗ മുക്തരായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍, രണ്ട് പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ ,ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഒരു കേരളാ ബാങ്ക് ജീവനക്കാരന്‍ ഇങ്ങനെ വിപുലമായ സമ്പര്‍ക്കപ്പട്ടികയുള്ള

ഉറവിടം വ്യക്തമല്ലാത്ത ഏഴു പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗബാധ കണ്ടെത്തി. കുമ്പഴ, അടൂര്‍ ക്ലസ്റ്ററുകളിലാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധിതരില്‍ അധികവും. ഇവര്‍ക്ക് പുറമേ വിദേശത്ത് നിന്ന് എത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 14 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ആശങ്കയിലാണ് ജില്ല. ഇന്ന് പുതുതായി നാല് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു.

Story Highlights covid 19, coronavirus, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top