കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് പ്രാർത്ഥനയുമായി പിപിഇ കിറ്റ് ധരിച്ച വൈദികർ

കൊവിഡ് ബാധിച്ച മരിച്ച സ്ത്രീയ്ക്ക് പ്രോട്ടോക്കോൾ പാലിച്ച് സഭാവിശ്വാസപ്രകാരം അന്ത്യയാത്ര ഒരുക്കി. എറണാകുളത്ത് മരിച്ച ആനി ആന്റണി എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇപ്രകാരം അടക്കിയത്. ഇവർ തൃക്കാക്കര മുണ്ടംപാലം കരുണാലയത്തിലാണ് താമസിച്ചിരുന്നത്.വരാപ്പുഴ അതിരൂപതയുടെ ഇടപെടലിലൂടെയാണ് ആനിക്ക് അന്ത്യ ശുശ്രൂഷ ലഭിച്ചത്.
ഈ 76കാരിക്ക് വേണ്ടി പിപിഇ കിറ്റ് ധരിച്ചെത്തിയ വൈദികർ പ്രാർത്ഥന നടത്തി. സംസ്‌കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് നായരമ്പലം വാടേൽപള്ളി സെമിത്തേരിയിൽ വരാപ്പുഴ അതിരൂപതയിലെ കെ.സി.വൈ.എം. ഡയറക്ടർ ഫാ. ഷിനോജ് ആരാഞ്ചേരി, പബ്‌ളിക് റിലേഷൻ ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ, കെസിവൈഎം പ്രവർത്തകരായ എഡിസൺ ജോൺസൺ, ജോർജ് രാജീവ് എന്നിവരടങ്ങുന്ന സംഘമാണ്.
Read Also : തൃശൂരും കൊവിഡ് മരണം
ആനി ആന്റണി കൊവിഡ് ബാധിച്ച് മരിച്ചത് വെള്ളിയാഴ്ചയാണ്. വാടേൽപള്ളി ഇടവകാംഗമായ നായരമ്പലം കുടുങ്ങാശ്ശേരി മണുവേലിപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യയാണ് ആനി. നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ഹെൽപ് ഡെസ്‌ക്കിലൂടെ ആരോഗ്യ പ്രവർത്തകർ വൈദികർക്ക് കൊവിഡ് പ്രതിരോധത്തെ കുറിച്ചും മരണാനന്തര ശുശ്രൂഷയെ കുറിച്ചും പരിശീലനം നൽകിയിരുന്നു. നിരവധി പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നത്.
Story Highlights – covid, burial, funeral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here