കൊല്ലത്ത് പന്ത്രണ്ട് വയസുകാരിക്ക് പിതാവിന്റെ ക്രൂര പീഡനം

പന്ത്രണ്ട് വയസുകാരിക്ക് നേരേ പിതാവിന്റെ ക്രൂര പീഡനം. കൊല്ലം കുന്നിക്കോടാണ് നാടിനെ ഞെട്ടിച്ച സംഭവം. കഴിഞ്ഞ നാല് വർഷമായി പിതാവ് ഭീഷണിപ്പെടുത്തി സ്വന്തം മകളെ പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയുടെ പരാതിയിൽ നാൽപത് വയസുകാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കുട്ടിയെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടർ പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. അവിടുത്തെ പരിശോധനയിൽ പിതാവിന്റെ പീഡന വിവരം ഡോക്ടറോട് വിദ്യാർത്ഥിനി തന്നെ തുറന്ന് പറയുകയായിരുന്നു.
Read Also : കഠിനംകുളം പീഡനം: പീഡനത്തിന് തലേദിവസം പ്രതി രാജൻ ഭർത്താവിന് പണം നൽകിയെന്ന് യുവതി
തുടർന്ന് താലൂക്കാശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ ചൈൽഡ് വെൽഫെയർ അധിക്യതരെ വിവരമറിയിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റി കുന്നിക്കോട് പൊലീസിന് പരാതി നൽകി.പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് അഞ്ച് മക്കളാണുളളത്. മാതാവിനോട് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തിയായിരുന്നു വർഷങ്ങളായി പീഡനം നടത്തി വന്നത്. പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുന്നിക്കോട് സർക്കിൾ ഇൻസ്‌പെക്ടർ മുബാറഖിന്റെ നേത്യത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Highlights – child abuse, pocso, kunnamkode kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here