കാണാതായ വളർത്തുപൂച്ചയെ പത്ത് വർഷത്തിന് ശേഷം തിരിച്ച് കിട്ടിയ സന്തോഷത്തിൽ ജോർജിയ

2010ൽ കാണാതായ വളർത്തുപൂച്ചയെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ജോർജിയ. ആസ്‌ട്രേലിയയിലെ മെൽബണിലാണ് സംഭവം. മിഷ്‌ക എന്ന് പേരുള്ള വളർത്തുപൂച്ചയെയാണ് കാണാതായത്. പൂച്ചയെ കാണാതായതോടെ കടുത്ത വിഷമത്തിലായിരുന്നു ജോർജിയ. പിന്നീട് പത്ത് കൊല്ലത്തിന് ശേഷമാണ് ഇവർക്ക് തന്റെ ഓമനയായ വളർത്തുപൂച്ചയെ തിരിച്ച് കിട്ടിയത്. പൂച്ചയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ജോർജിയ. എന്നാൽ ജോർജിയയുടെ ഇപ്പോഴത്തെ വിഷമം മിഷ്‌ക ക്ഷീണിച്ച് പോയതാണ്.
Read Also : എന്റെ ‘പൂച്ച ടീച്ചറെ ‘ തല്ലി; സ്റ്റാര്‍ മാജിക്ക് കണ്ട് കരച്ചിലടക്കാനാവാത കുരുന്ന് ഷെഹ്‌സാ
മിഷ്‌കയെ അവസാനമായി ജോർജിയ കണ്ടത് ചാഡ്‌സ്‌റ്റോണിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴായിരുന്നു. പിന്നീട് ജോർജിയ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മിഷ്‌കയെ കാണാനില്ലായിരുന്നു. പിന്നീട് വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷമാണ് മിഷ്‌കയെ തിരിച്ചുകിട്ടിയത്. ബിർമൻ ഇനത്തിൽ പെട്ട പൂച്ചയാണ് മിഷ്‌ക. എന്നാൽ ഇപ്പോൾ മിഷ്‌ക പൂച്ചയുടെ രോമങ്ങളെല്ലാം കൊഴിഞ്ഞ് പോയിരിക്കുകയാണ്.
കൈയിൽ തിരിച്ചുകിട്ടിയപ്പോൾ വളരെ ക്ഷീണിതയായിരുന്നു മിഷ്‌ക. അതിന്റെ ദുഃഖവും ജോർജിയയ്ക്കുണ്ട്.
പോർട്ട് മെൽബണിൽ കെട്ടിട നിർമാണ സ്ഥലത്ത് നിന്നാണ് മിഷ്‌കയെ ഒരാൾക്ക് ലഭിച്ചത്. തൊഴിലാളിയായ ഇയാളാണ് മിഷ്‌കയെ മൃഗാശുപത്രിയിലെത്തിച്ചത്. പൂച്ച അപ്പോഴേക്കും ആകെ അവശയായിരുന്നു. മോണിംഗ്ടണിലെ പെനിൻസുലയിലെ മൃഗാശുപത്രിയിലുണ്ടെന്ന് വിവരത്തെ തുടർന്നാണ് മിഷ്‌കയെ തേടി ജോർജിയ അവിടേക്ക് തിരിച്ചത്. ആശുപത്രി അധികൃതരാണ് ഇവരെ വിവരമറിയിച്ചത്.
Story Highlights – missing cat found after 10 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here