Advertisement

കോഴിക്കോട് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

July 26, 2020
1 minute Read
kerala covid

കോഴിക്കോട് ജില്ലയിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഴ്‌സുമാർക്കും ശുചീകരണ തൊഴിലാളിക്കും ഉൾപ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ കോഴിക്കോടും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്.

തിരുവള്ളൂർ കമ്മ്യൂണിറ്റി സെന്ററിലെ രണ്ട് നഴ്‌സുമാർ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. വടകര കൊവിഡ് കെയർ സെന്ററിൽ ഒരു ആരോഗ്യപ്രവർത്തകനും വടകര ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്കും രോഗം കണ്ടെത്തി.

കോഴിക്കോട് ജില്ലയിൽ ഇന്നലെ 110 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് സ്വദേശി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കുറ്റിയാട് തളിയിൽ ബഷീർ ആണ് മരിച്ചത്. കാൻസർ രോഗിയായ ബഷീർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

അതിനിടെ കോഴിക്കോട് ഇന്നും സമ്പൂർണ ലോക്ക് ഡോൺ തുടരും. കൊവിഡ് സമ്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടർ സാംബശിവ റാവു ഞായറാഴ്ചകളിൽ ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരും.

Story Highlights Covid 19, kozhikode, health workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top