രാജ്യത്തെ പോസിറ്റീവ് കേസുകൾ പതിനാല് ലക്ഷത്തിലേക്ക്; കർണാടക വനം വകുപ്പ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്തെ പോസിറ്റീവ് കേസുകൾ പതിനാല് ലക്ഷത്തിലേക്ക്. ഉത്തർപ്രദേശിൽ റെക്കോർഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടക വനം വകുപ്പ് മന്ത്രി ആനന്ദ് സിംഗിന് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിലെ വഡോദര സെൻട്രൽ ജയിലിൽ 18 തടവുകാർ കൊവിഡ് ബാധിതരായി. സാമ്പിൾ പരിശോധനകൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ലാബുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
മുംബൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിൽ സ്ഥാപിച്ച കൊവിഡ് പരിശോധന ലാബുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസ് മുഖേനയാണ് ചടങ്ങ്. മൂന്ന് ലാബുകളിലുമായി പ്രതിദിനം 10,200 പരിശോധനകൾ നടത്താൻ നിലവിൽ സൗകര്യമുണ്ട്. കൂടുതൽ മെഷീനുകൾ കൂടി സ്ഥാപിച്ച് രാജ്യത്തെ പ്രതിദിന പരിശോധനകൾ 10 ലക്ഷത്തിലേക്ക് എത്തിക്കാനാണ് ഐസിഎംആർ ലക്ഷ്യമിടുന്നത്.
തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 6,986 പോസിറ്റീവ് കേസുകളും 85 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,13,723ഉം മരണം 3,494ഉം ആയി. ആന്ധ്രയിൽ 7627ഉം, കർണാടകയിൽ 5,199ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിൽ 24 മണിക്കൂറിനിടെ 29 പേർ മരിച്ചു. 1,950 പേർ കൂടി രോഗബാധിതരായി. ഉത്തർപ്രദേശ് പോസിറ്റീവ് കേസുകൾ കുതിക്കുകയാണ്. 24 മണിക്കൂറിനിടെ 3,260 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പശ്ചിമ ബംഗാളിൽ 2,341ഉം, ബിഹാറിൽ 2,605ഉം, രാജസ്ഥാനിൽ 1,132ഉം, ഗുജറാത്തിൽ 1,110ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
Story Highlights – 14 lakh positive cases in the country; Covid confirmed to the Karnataka Forest Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here