സ്വർണം കടത്തിയ ദിവസങ്ങളിൽ അറ്റാഷെ സ്വപ്നയെ വിളിച്ചത് നൂറിലധികം തവണ

സ്വർണം കടത്തിയ ദിവസങ്ങളിൽ സ്വപ്നയെ അറ്റാഷെ നൂറിലധികം തവണ ഫോണിൽ വിളിച്ചുവെന്ന് കണ്ടെത്തൽ.
ജൂൺ 30 മുതൽ ജൂലൈ 5 വരെയുള്ള ദിവസങ്ങളിലാണ് അറ്റാഷെ ഇത്രയധികം തവണ സ്വപ്നയെ വിളിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചുവച്ച ദിവസം 22 തവണ അറ്റാഷെ സ്വപ്നയെ വിളിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം, കെ.ടി റമീസിന്റ പഴയ കേസുകൾ പരിശോധിക്കാനും എൻഐഎ നീക്കം ആരംഭിച്ചിട്ടുണ്ട്. 2019 ൽ കെടി റമീസ് തോക്ക് കടത്തിയ കേസ് പുനഃപരിശോധിക്കും. 2019 ൽ 6 തോക്കുകളാണ് വിമാന താവളം വഴി കെടി റമീസ് കടത്താൻ ശ്രമിച്ചത്.
Read Also : ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴി
അതിനിടെ ചോദ്യം ചെയ്യലിന് കൊച്ചിയിൽ ഹാജരാകാനായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. ഇന്ന് രാവിലെയോടെ 9.15 ഓടെ ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ആരംഭിക്കും. ഹെതർ ഫഌറ്റ്, സ്വപ്‌ന സുരേഷിന്റെ ഫഌറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ഒപ്പം പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിയും. കഴിഞ്ഞ തവണ തിരുവനനന്തപുരം ഡിവൈഎസ്പിയായിരുന്നു എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നതെങ്കിൽ ഇത്തവണ മുതിർന്ന ഉദ്യോഗസ്ഥരാകും ചോദ്യം ചെയ്യുക.
Story Highlights – attache called swapna more than 100 times
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here