കോട്ടയത്ത് സംസ്‌കാരം തടഞ്ഞ സംഭവം; ബിജെപി കൗൺസിലർക്കെതരെ കേസ്

കോട്ടയത്ത് കൊവിഡ് ബാധിതന്റെ സംസ്‌കാരം തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെ കേസെടുത്തു.
കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിഷേധം ശമിച്ചതോടെ കൊവിഡ് രോഗിയുടെ മൃതദേഹം ഇന്നലെ മുട്ടമ്പലത്ത് തന്നെ സംസ്‌കരിച്ചിരുന്നു.
കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമായ ചുങ്കം സ്വദേശി ഔസേഫ് ജോർജിന്റെ സംസ്‌കാരമാണ് പൊതു ശ്മശാനത്തിനു സമീപത്ത് താമസിക്കുന്നവർ തടഞ്ഞത്. ക്രൈസ്തവ വിശ്വാസിയായ ഇയാളുടെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കരിക്കാൻ പള്ളിയിൽ സൗകര്യം ഇല്ലാത്തതിനാലാണ് നഗരസഭയുടെ വൈദ്യുത ശ്മശാനം തെരഞ്ഞെടുത്തത്.
മൃതദേഹം നഗരസഭാ ശ്മശാനത്തിൽ സംസ്‌കരിക്കുന്നതിനെതിരെ ബിജെപി കൗൺസിലർ ടി.എൻ. ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ടി.എൻ. ഹരികുമാറിന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രദേശവാസികൾ ശവസംസ്‌കാരം തടഞ്ഞത്.
Read Also : കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തില്‍ തന്നെ സംസ്‌കരിച്ചു
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഇടപെട്ടതോടെ ഹരികുമാർ നിലപാട് മാറ്റി രംഗത്തെത്തിരുന്നു. എന്നാൽ പ്രദേശവാസികൾ വഴങ്ങാതെ വന്നതോടെ വിഷയം ബിജെപി കൗൺസിലറുടെ കൈയിൽ ഒതുങ്ങിയില്ല. മണിക്കൂറുകൾ ചർച്ച നീണ്ടെങ്കിലും, സംസ്‌കാര കാര്യത്തിൽ തീരുമാനമെടുക്കാതെയാണ് എം.എൽഎ ഉൾപ്പെടെ ഉള്ളവർ മടങ്ങുകയായിരുന്നു.
Story Highlights – case against bjp councilor tn harikumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here