Advertisement

കസ്റ്റംസിനെ ഫോൺ വിളിച്ചത് സ്വപ്‌ന കണക്ട് ചെയ്ത നമ്പറിൽ നിന്നെന്ന് എം ശിവശങ്കരൻ

July 27, 2020
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നയതന്ത്ര ബാഗേജുകൾ പിടിക്കപ്പെടുന്ന ജൂൺ 5 മുതൽ ജൂലൈ 30വരെയുള്ള ദിവസങ്ങളിൽ പ്രതികളുമായി കൂടുതൽ ഫോൺ വിളികൾ നടത്തിയതായി തെളിവുകൾ. എന്നാൽ, സ്വപ്‌ന കണക്ട് ചെയ്ത നമ്പറിൽ നിന്നാണ് കസ്റ്റംസിനെ ഫോൺ വിളിച്ചതെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇതിനു പുറമേ സ്വർണം എത്തിയ ദിവസവും മറ്റൊരു നമ്പറിൽ നിന്ന് പ്രതികളുമായി സംസാരിച്ചതായും എൻഐഎ സംഘം കണ്ടെത്തി.

കൊച്ചി എൻഐഎ ആസ്ഥാനത്ത് ചോദ്യം എം ശിവശങ്കറിന്റെ ചെയ്യൽ പുരോഗമിക്കുകയാണ്. എൻഐഎയുടെ ദക്ഷിണ മേഖല മേധാവി കെബി വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽ നിന്ന് പൊലീസ് അകമ്പടിയോടെ പുറപ്പെട്ട ശിവശങ്കര് ഒൻപതരയോടെ കൊച്ചിയിലെ ആസ്ഥാനത്ത് എത്തി. ആദ്യഘട്ടത്തിൽ എൻഐഎ ഉദ്യോഗസ്ഥർ മാത്രമാകും ചോദ്യം ചെയ്യുന്നത്. ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സർക്കാർ അഭിഭാഷകരുടെയും സേതൃത്വത്തിൽ ചോദ്യം ചെയ്യും.

ജൂലൈ മൂന്നാം തീയതി ഡിപ്ലമാറ്റിക് ബാഗേജ് കസ്റ്റംസ് പിടികൂടുന്ന ദിവസം 12 തവണ എം ശിവശങ്കരൻ പ്രതികളുമായി ബന്ധപ്പട്ടിരുന്നു. ശിവശങ്കരന് പുറമേ അറ്റാഷെയും സ്വപ്നയെ വിളിച്ചിട്ടുണ്ട്. ആ ദിവസം തന്നെയാണ് ശിവശങ്കരൻ കസ്റ്റംസിനെ വിളിച്ചത്. പ്രതികളുമായി എം ശിവശങ്കരൻ ബന്ധപ്പെട്ടിട്ടുണ്ടെന്ന ഡിജിറ്റൽ തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രതികൾ 11 ഇടത്ത് ഗൂഡാലോചന നടത്തിയതിൽ 2 ഇടങ്ങളിൽ ശിവശങ്കരന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, എം ശിവശങ്കരൻ കഴിഞ്ഞ നാല് വർഷത്തിനിടയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് ധാരാളം വഴിവിട്ട പ്രവർത്തനങ്ങൾ ചെയ്തിരുന്നു. അദ്ദേഹം ചെയ്തിട്ടുള്ള നിരവധി കാര്യങ്ങളിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്ന് ജോസഫ് വാഴയ്ക്കൻ ട്വന്റിഫോറിനോട്.

സ്വർണക്കടത്ത് കേസിലെ പ്രതികളുമായി വളരെ അടുത്ത ആത്മബന്ധം എം ശിവശങ്കരൻ പുലർത്തിയിരുന്നു. പ്രതികൾക്ക് ട്രബിൾ സംഭവിച്ചപ്പോൾ ശിവശങ്കരൻ പ്രതികളെ സഹായിക്കാൻ ഇതിൽ ഇടപെട്ടിട്ടുണ്ട്. ഇതിനുള്ള എല്ലാ സാധ്യതകളുമുണ്ട്. എന്നാൽ, അദ്ദേഹം രാജ്യ ദ്രോഹ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തോയെന്ന കാര്യം അറിയില്ല. എന്നാൽ, ഡിപ്ലമാറ്റിക് ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ പ്രതികളുമായി അദ്ദേഹത്തിന് അവിശുദ്ധ ബന്ധമുണ്ടായിരുന്നു. അവർക്ക് റൂം തരപ്പെടുത്തി കൊടുത്തതിനും ജോലി തരപ്പെടുത്തിയതിലും എം ശിവശങ്കരന്റെ പങ്ക് വ്യക്തമാണ്. സ്വാഭാവികമായും ഈ കേസിൽ അദ്ദേഹംപെട്ടുപോകതാനാണ് സാധ്യതയെന്നും കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന അദ്ദേഹം കാണിച്ച ക്രമക്കേടുകളെക്കുറിച്ച് സംസ്ഥാന സർക്കാൻ അന്വേഷണം നടത്താൻ തയാറാവുന്നില്ല. സംസ്ഥാന ഗവൺമെന്റും ഇടത് മുന്നണിയും എൻഐഎ നടത്തുന്ന അന്വേഷണം കൊണ്ട് എല്ലാം അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, ഒന്നും ഇതോടെ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇത്തരം പ്രവർത്തികളാണ് നടന്നതെന്ന് അറിയുമ്പോൾ കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.

മംാത്രമല്ല, എൻഐഎയ്ക്ക് പുറമേ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഈ കേസിൽ കൂടുതൽ കാര്യങ്ങൾ പുറത്തു കെണ്ടുവരാൻ കഴിയുവെന്നാണ് കരുതുന്നത്. കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനെങ്കിലും സംസ്ഥാന സർക്കാറിനു കീഴിലുള്ള ഒരു ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാമായിരുന്നു. കേസിൽ മുഖ്യമന്ത്രിയും പെട്ട് പോകുമോയെന്നുള്ള പേടിയുണ്ടെന്നും േേജാസഫ് വാഴയ്ക്കൻ പറഞ്ഞു.

Story Highlights -M Sivasankar said that the call was connected to the swapna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement