തൃശൂരില്‍ 109 പേര്‍ക്ക് കൊവിഡ് ; 79 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

തൃശൂര്‍ ജില്ലയില്‍ 109 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 45 പേര് രോഗമുക്തരായി. ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കാണ് ഇന്ന് പുറത്തു വന്നത്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും കൊവിഡ് പോസറ്റീവായി.
കുന്നംകുളം, കെഎസ്ഇ, കെഎല്‍എഫ്, പട്ടാമ്പി, ഇരിങ്ങാലക്കുട, ചാലക്കുടി ബിഎസ്എഫ് ക്ലസ്റ്ററുകളില്‍ നിന്നായി 46 പേര്‍ക്കും, മറ്റ് സമ്പര്‍ക്കം വഴി 24 പേര്‍ക്കും രോഗം ബാധിച്ചു. മൂന്ന് പേരുടെ രോഗഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1283 ആയി. 810 പേര് രോഗമുക്തരായി. നിലവില്‍ രോഗം സ്ഥിരീകരിച്ച 450 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. മാള പഞ്ചായത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടെന്ന് കരുതുന്നവരുടെ ആന്റിജന്‍ പരിശോധന ആരംഭിക്കും. ചുമട്ട് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ശക്തന് മാര്‍ക്കറ്റ് അടച്ചു.
Story Highlights – covid 19, coronavirus, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here