Advertisement

മലപ്പുറത്ത് 112 പേര്‍ക്ക് കൊവിഡ്; 92 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

July 28, 2020
Google News 1 minute Read
covid confirmed to police officer in Pathanamthitta

മലപ്പുറം ജില്ലയില്‍ 112 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ജില്ലയില്‍ ഉണ്ടായത്. 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 92 പേരില്‍ 42 പേരുടെയും രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്ക നിലനില്‍ക്കുന്ന കൊണ്ടോട്ടി മേഖലയില്‍ നിന്നാണ്. ഇവിടങ്ങളില്‍ കൂടുതല്‍ ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തി രോഗ വ്യാപന തോത് നിയന്ത്രിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

പരിശോധനക്ക് വിധേയമാക്കുന്നവരില്‍ നാലില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കൊണ്ടോട്ടിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. തുടര്‍ ദിവസങ്ങളിലെ പരിശോധന ഫലങ്ങള്‍ കൂടി പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ 589 പേരാണ് രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത്. ചികിത്സയില്‍ കഴിയുന്ന 67 വയസുകാരനായ തേഞ്ഞിപ്പലം സ്വാദേശിയുടെ ആരോഗ്യ നില മോശമായി തുടരുകയാണ്.
ജില്ലയില്‍ ഇതുവരെ 1,875 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 34 പേര്‍ കൂടി ജില്ലയില്‍ രോഗമുക്തി നേടി.

Story Highlights covid 19, coronavirus, malapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here