ഇന്ന് 1167 പേർക്ക് കൊവിഡ്; 888 പേർക്ക് സമ്പർക്കം

1167 covid today kerala

ഇന്ന് സംസ്ഥാനത്ത് 1167 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 888 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തത് 55 കേസുകളാണ്. വിദേശത്തു നിന്ന് എത്തിയ 122 പേരരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 96 പേരും രോഗബാധിതരായി. 33 ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശിയായ അബൂബക്കർ (72), കാസർഗോഡ് സ്വദേശി അബ്ദുൽ റഹ്മാൻ (70), ആലപ്പുഴ സ്വദേശി സൈനുദ്ദീൻ (65), തിരുവനന്തപുരം സ്വദേശി സെൽവമണി (65) എന്നിവരാണ് ഇന്ന് മരിച്ചത്. 679 പേർ രോഗമുക്തി നേടി.

Read Also : ജീവനക്കാരന് കൊവിഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നീരിക്ഷണത്തില്‍

തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് നൂറിനു മുകളിലാണ്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം- 227
കോട്ടയം- 118
മലപ്പുറം- 112
തൃശൂർ- 109
കൊല്ലം- 95
പാലക്കാട്- 86
ആലപ്പുഴ- 84
എറണാകുളം- 70
കോഴിക്കോട്- 67
പത്തനംതിട്ട- 63
വയനാട്- 53
കണ്ണൂർ- 43
കാസർഗോഡ്- 38
ഇടുക്കി- 7

നെഗറ്റീവ് ആയവരുടെ ജില്ലാ തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം- 170
കൊല്ലം- 70
പത്തനംതിട്ട- 28
ആലപ്പുഴ- 80
കോട്ടയം- 20
ഇടുക്കി- 27
എറണാകുളം- 83
തൃശൂർ- 45
പാലക്കാട്- 40
മലപ്പുറം- 34
കോഴിക്കോട്- 13
വയനാട്- 18
കണ്ണൂർ- 15
കാസർഗോഡ്- 36

24 മണിക്കൂറിനകം 19,140 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇപ്പോൾ ചികിത്സയിലുള്ളവർ 10,091 പേരാണ്. 1167 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആണ്. ആകെ 3,62,210 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 1,50,716 പേരാണ് നിരീക്ഷണത്തിലുള്ളത്.

സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,16,418 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. അതിൽ 1,13,073 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് 486 ഹോട്സ്പോട്ടുകളാണ് ഉള്ളത്.

Story Highlights 1167 covid today kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top