Advertisement

ഐശ്വര്യ റായിയും മകൾ ആരാധ്യയും കൊവിഡ് നെഗറ്റീവ്; ഇരുവരും ആശുപത്രി വിട്ടു

July 28, 2020
7 minutes Read

കൊവിഡ് ബാധയെ തുടർന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐശ്വര്യ റായ് ബച്ചനെയും മകൾ ആരാധ്യ ബച്ചനെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇരുവർക്കും കൊവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചതായി നടനും ഭർത്താവുമായ അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്.

ജൂലൈ 12 നാണ് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും ജൂലൈ 17 ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമിതാഭ് ബച്ചനെയും, അഭിഷേക് ബച്ചനെയും ജൂലൈ 11 ന് കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights Aishwarya Rai and daughter Aradhya are covid negative; Both were discharged from the hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top