രാജ്യത്ത് കൊവിഡ് മരണം 33,000 കടന്നു

india covid death crossed 33000

രാജ്യത്ത് കൊവിഡ് മരണം 33,000 കടന്നു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 33,425 ആയി. ആകെ പോസിറ്റീവ് കേസുകൾ 1,483,156 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 496,988 ആയി.

പ്രതിദിന കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് രാജ്യത്തിന് നേരിയ ആശ്വാസം നൽകുന്നുണ്ട്. 24 മണിക്കൂറിനിടെ 47,703 പോസിറ്റീവ് കേസുകളും 654 മരണവും റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളുടെ 62.61 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 29,870 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

24 മണിക്കൂറിനിടെ 35,176 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 64.23 ശതമാനമായി ഉയർന്നു. ആകെ രോഗമുക്തർ 9,52,743 ആയി.

Story Highlights india covid death crossed 33000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top