മലപ്പുറത്ത് സമൂഹ വ്യാപനമില്ലെന്ന് ജില്ലാ കളക്ടർ; ചില പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി

മലപ്പുറം ജില്ലയിൽ ഇതുവരെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. നിലവിൽ ഗുരുതര സാഹചര്യമുള്ളത് കൊണ്ടോട്ടി മേഖലയിലാണ്. ഇവിടെ 468 പേർക്ക് നടത്തിയ പരിശോധനയിൽ 112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മേഖലയിൽ കൂടുതൽ പരിശോധനകൾ നടത്തും.
ഇന്നത്തെ ഫലങ്ങൾ കൂടി വന്ന ശേഷം കൊണ്ടോട്ടി താലൂക്കിൽ കൂടുതൽ നിയന്ത്രണം കൊണ്ടു വരുന്നത് പരിശോധിക്കുമെന്ന് കളക്ടർ അറിയിച്ചു. എല്ലാവരും ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
മലപ്പുറത്തെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പൊന്നാനി നഗരസഭ,കൊണ്ടൊട്ടി നഗരസഭ,നിലമ്പൂർ നഗരസഭ ,പെരുവള്ളൂർ ഗ്രാമപഞ്ചായത് വാർഡ് 03,12,13,18,19.
മമ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 02,03,11,12,13.
പള്ളിക്കൽ ഗ്രാമപഞ്ചായത് വാർഡ് 03, 07,08,09,10,11,12,13,15
Story Highlights – no community spread in malappuram says collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here