തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; കിൻഫ്രയിൽ 88 പേർക്ക് കൊവിഡ്

thiruvananthapuram kinfra covid

തിരുവനന്തപുരം മേനംകുളത്തെ കിൻഫ്രയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂവാർ ഫയർ സ്റ്റേഷനിലെ 9 ജീവനക്കർക്കും സെക്രട്ടേറിയറ്റ് ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരൻ ഇന്നലെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ക്വാറൻ്റീനിൽ പോകണമെന്ന് റൂറൽ എസ്പി നിർദ്ദേശം നൽകി. മോഷണക്കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിർദ്ദേശം.

പാറശാല താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. സർജറി വാർഡീലെ രണ്ട് രോഗികൾക്കും നാല് കൂട്ടിരിപ്പുകാർക്കുമാണ് കൊവിഡ്.

കിൻഫ്രയിലെ കയറ്റിറക്ക് തൊഴിലാളികൾക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മലയാളത്തിലെ രണ്ട് പ്രധാന ദിനപത്രങ്ങളുടെ അച്ചടിയും ഇവിടെയാണ് നടക്കുന്നത്. 3000ഓളം ആളുകൾ ജോലി ചെയ്യുന്ന സ്ഥലമാണ് കിൻഫ്ര. ഇവിടെ രോഗബാധിതരുടെ എണ്ണം വർധിക്കാനാണ് സാധ്യത.


ജില്ലയിൽ ആൻ്റിജൻ പരിശോധന തുടരുകയാണ്.

Story Highlights thiruvananthapuram kinfra covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top