വ്യാജ ബിരുദ കേസിൽ സ്വപ്‌ന സുരേഷിന്റെ അറസ്റ്റിന് അനുമതി

വ്യാജ ബിരുദ കേസിൽ തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി. കൊച്ചി എൻഐഎ കോടതിയാണ് കൻോൺമെന്റ് പൊലീസിന് അനുമതി നൽകിയത്. വ്യാജ ബിരുദം ഉപയോഗിച്ചാണ് സ്വപ്‌ന ഐടി വകുപ്പിൽ അടക്കം ജോലി കരസ്ഥമാക്കിയതെന്നാണ് വിവരം.
അതേസമയം എൻഐഎ ആസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ ടി റമീസിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. അന്വേഷണ സംഘത്തെ നയിക്കുന്ന ഡിവൈഎസ്പി രാധാകൃഷ്ണ പിള്ളയാണ് ചോദ്യം ചെയ്യലിന് മേൽനോട്ടം വഹിക്കുന്നത്. ഹവാല ഇടപാടിലെ മുഖ്യകണ്ണിയാണ് റമീസ് എന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് റമീസിനെ എൻഐഎ വാങ്ങിയിരിക്കുന്നത്.
Read Also : ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജം; എബിവിപി നേതാവ് കുരുക്കില്‍
കൂടാതെ സ്വപ്‌നയുടെയും സന്ദീപിന്റെയും ജാമ്യാപേക്ഷയിൽ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ഇന്ന് പ്രതിഭാഗത്തിന്റെ മാത്രം വാദം കേൾക്കും. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി വിജയകുമാർ എൻഐഎയ്ക്കായി നാളെ ഹാജരാകും.
കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് എൻഐഎയുടെ ക്ലീൻ ചീറ്റ് ലഭിച്ചിരുന്നില്ല. ശിവശങ്കർ നിരപരാധിയോ ഗൂഡാലോചനയുടെ ഇരയോ അല്ലെന്ന് എൻഐഎ അധികൃതർ പറഞ്ഞു. ശിവശങ്കറിന്റെ ഇരവാദം പൂർണമായി ഏജൻസി അംഗീകരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് യാതൊരു അറിവും തനിക്കില്ലെന്നാണ് ശിവശങ്കർ പറഞ്ഞതെന്നാണ് വിവരം. പ്രതികൾ സ്വർണക്കടത്ത് നടത്തുന്നത് ശിവശങ്കറിന് അറിയാമായിരുന്നു. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാനുണ്ടെന്ന് ശിവശങ്കർ അറിയിച്ചിട്ടുണ്ട്. തനിക്കറിവുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്ന് ശിവശങ്കർ. തെളിവുകൾ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തി ശിവശങ്കറിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിക്കും.
Story Highlights – swapna suresh, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here