ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജം; എബിവിപി നേതാവ് കുരുക്കില്‍

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് പ്രവേശനത്തിനായി സമര്‍പ്പിച്ചത് വ്യാജ ബിരുദ രേഖകള്‍. എബിവിപി നേതാവ് അങ്കിത് ബസോയയ്‌ക്കെതിരെയാണ് എന്‍എസ്‌യു ഐ ആരോപണം ഉയര്‍ത്തിയത്. ആരോപണം തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതര്‍ സ്ഥിരീകരിച്ചു.
ബസോയയുടെ മാര്‍ക്കഷീറ്റ് വ്യാജമാണെന്നതിന്റെ തെളിവുകള്‍ നാഷ്ണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്. രേഖകള്‍ വ്യാജമാണെന്ന് തിരുവള്ളുവര്‍ സര്‍വകലാശാല സ്ഥിരീകരിച്ച കത്തും എന്‍എസ്‌യു ഐ പുറത്തുവിട്ടു. ബസോയ എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്യുകയോ സമര്‍പ്പിച്ചിരിക്കുന്ന രജിസ്റ്റര്‍ നമ്പറില്‍ പരീക്ഷ എഴുതുകയോ ചെയ്തിട്ടില്ലെന്ന് സര്‍വകലാശാല മറുപടിയില്‍ വ്യക്തമാക്കി.
Though Thiruvalluvar University confirmed on 7th September itself that Ankit Basoya degree is fake, much before elections #DUSU didn’t act. DUSU held the elections and declared a fake degree holder as its union president #DUSUElection2018 #AnkivBasoya pic.twitter.com/6MUxSuRJWO
— Arun Mysore (@arunmsk) September 18, 2018
അതേസമയം, രേഖകള്‍ പരിശോധിച്ച ശേഷമാണ് ബസോയയ്ക്കു പ്രവേശനം നല്‍കിയതെന്ന് എബിവിപി പ്രതികരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ മൂന്ന് പ്രധാന പദവികള്‍ എബിവിപി സ്വന്തമാക്കിയിരുന്നു. 1744 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബസോയ വിജയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here