Advertisement

തമിഴ് നടൻ ശാം അറസ്റ്റിൽ

July 29, 2020
1 minute Read

പ്രശസ്ത തമിഴ് നടൻ ശാം അറസ്റ്റിൽ. ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയതിനാണ് നടനെ അറസ്റ്റ് ചെയ്തത്. ശാമിനൊപ്പം പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നടന്റെ നുങ്കബാക്കത്തിലുള്ള ഫ്ളാറ്റിൽ നിന്ന് ചൂതാട്ടത്തിന് ഉപയോഗിക്കുന്ന ടോക്കണുകൾ പൊലീസ് കണ്ടെടുത്തു.

ശാമിന്റെ ഫ്ളാറ്റ് ചൂതാട്ട കേന്ദ്രമാക്കിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ലോക്ക് ഡൗൺ കാലത്ത് ശാമിന്റെ ഫ്ളാറ്റിൽ ചൂതാട്ടത്തിന് ഉൾപ്പെടെ നിരവധി പേർ എത്താറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടമായ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശാമും സംഘവും അറസ്റ്റിലാകുന്നത്.

Story Highlights Actor shaam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top