സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി; മരിച്ചത് കോഴിക്കോട്, മലപ്പുറം സ്വദേശികള്‍

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിയും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. കോഴിക്കോട് വെള്ളയില്‍ ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ തങ്ങള്‍ (72) എന്നിവരാണ് മരിച്ചത്.
ഹൃദ്‌രോഗത്തിന് ചികിത്സയിലായിരുന്നു നൗഷാദ്. തുടര്‍ ചികിത്സയ്ക്കായി ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. മലപ്പുറം സ്വദേശിയായ സിറാജുദ്ദീന്‍ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Story Highlights – Two covid deaths in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here