കൊല്ലത്ത് ഇന്ന് 22 പേര്‍ക്ക് കൊവിഡ്; 11 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കൊല്ലം ജില്ലയില്‍ ഇന്ന് 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവ് അനുവദിച്ച സ്ഥലങ്ങളില്‍ കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം മയ്യനാട് സ്വദേശിയായ ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറും തഴവ പാവുമ്പ സ്വദേശിനിയായ കുന്നത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 84 പേരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
Story Highlights – covid 19, coronavirus, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here