കൊവിഡ്; വയനാട്ടില്‍ വിവാഹ ചടങ്ങുകള്‍ക്ക് കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടക്കുന്ന വിവാഹ ചടങ്ങുകള്‍ മൂന്ന് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്ന് കളക്ടര്‍ ഡോ. അദീല അബ്ദുള്ള കര്‍ശന നിര്‍ദേശം നല്‍കി.

മുഹൂര്‍ത്തത്തിന്റെ മുന്‍പും ശേഷവും പരമാവധി ഒന്നര മണിക്കൂര്‍ കൊണ്ട് എല്ലാ പരിപാടികളും പൂര്‍ത്തിയാക്കണം. ആകെ 20 ല്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല. വിവിധ സമയങ്ങളിലായി കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹ ചടങ്ങുകള്‍ക്ക് അനുമതിയില്ല. വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

Story Highlights covid, restrictions, wedding, Wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top