പെരുന്നാള്‍ ദിനത്തില്‍ വീട്ടില്‍ തയാറാക്കാം ഈ കൊതിയൂറും വിഭവങ്ങള്‍

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും മഹത്തായ സന്ദേശവുമായി ഒരു ബലിപെരുന്നാള്‍ കൂടി കടന്നുവരികയാണ്. ഈ മഹത്തായ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന് പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വര്‍ഷത്തെ ഈദ് ആഘോഷം. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലാണ് ഇത്തവണ ഈദ് ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ കുറച്ച് വീടുകളിലാണ് ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍. ഈ പെരുന്നാള്‍ ദിനത്തില്‍ എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാവുന്ന കുറച്ച് വിഭവങ്ങള്‍ പരിചയപ്പെടാം.
ഉള്ളി ചതച്ചിട്ട ബീഫ് വരട്ടിയത്
ചേരുവകള്‍
ബീഫ് – 1കിലോ ചെറിയ ഉള്ളി ചതച്ചത് 1കപ്പ്
വെളിച്ചെണ്ണ – 6 ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി – 3 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – അര ടേബിള്‍ സ്പൂണ്‍
ഗരം മസാല – 1ടേബിള്‍ സ്പൂണ്‍
കരുമുളക്‌പൊടി – അര ടേബിള്‍ സ്പൂണ്‍
കടുക് – 1 അര ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് – 6 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീഫ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ശേഷം ഇവ കുക്കറിലിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഇത് നന്നായി വെന്തശേഷം ഒരു പാനില്‍ വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ഡ്രൈ ആയി വരുമ്പോള്‍ അല്‍പം എണ്ണ തൂവിയ ശേഷം സേര്‍വ് ചെയ്യാം.
കുഴിമന്തി
ചേരുവകള്‍
റൈസ്, മന്തി റൈസ് -അഞ്ച് കപ്പ് ( വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്ത്)
ചിക്കന്‍ – ഒരു കിലോ (വലിയ കഷണങ്ങളാക്കിയത്)
സണ്‍ഫഌ ഓയില്‍ – ഒരു കപ്പ്
മാഗി ചിക്കന്‍ സ്റ്റോക്ക് – അഞ്ച് ക്യൂബ്
ചെറിയ ജീരകം – ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് – രണ്ടര ടേബിള്‍ സ്പൂണ്‍
കരയാമ്പൂ – ആവശ്യത്തിന്
ഏലക്ക – നാല് എണ്ണം
ഫുഡ് കളര്‍ – ചുവപ്പ്, മഞ്ഞ പാകത്തിന്
പച്ചമുളക് – ആറ് എണ്ണം
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
വലിയ കഷ്ണങ്ങളാക്കിയ ചിക്കന്‍ ഫോര്‍ക്കോ കത്തിയോ ഉപയോഗിച്ച് വരയുക. ശേഷം ചിക്കനിലെ വെള്ളം നന്നായി തുടച്ചു നീക്കുക. ശേഷം മാഗി ചിക്കന്‍ സ്റ്റോക്ക്, ജീരകം, കുരുമുളക്, കരയാമ്പൂ, ഏലക്ക, ഫുഡ് കളര്‍, സണ്‍ഫഌര്‍ ഓയില്‍ എന്നിവ ചേര്‍ന്ന് നന്നായി മിക്‌സ് ചെയ്യുക. ഇത് പത്ത് മിനിട്ട് വയ്ക്കുക.
ഒരു പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളം തിളയ്ക്കാന്‍ വയ്ക്കുക. ഇതിലേക്ക് അരിയിട്ട് പാകത്തിന് വേവിക്കുക(പത്ത് മിനിട്ട്). അരി നന്നായി വെന്ത ശേഷം പാത്രത്തിലെ വെള്ളം ഊറ്റി കളഞ്ഞ് പാത്രം അടച്ചു വയ്ക്കുക. ശേഷം ചേരുവകള്‍ ചേര്‍ത്ത് വച്ചിരിക്കുന്ന ചിക്കന്‍ ഹൈ ഫ്‌ളൈയ്മില്‍ അഞ്ച് മിനിട്ട് വേവിക്കുക. ഇടയ്ക്ക് ചിക്കന്‍ തിരിച്ച് ഇട്ടു കൊടുക്കാന്‍ മറക്കരുത്. ഓയില്‍ അധികമെങ്കില്‍ അത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ലോ ഫ്‌ളൈമില്‍ ഇതിലേക്ക് ചോറ് ഇടുക. മാറ്റി വച്ച ഓയില്‍ ആവശ്യമെങ്കില്‍ ചോറില്‍ ഇടാം. ചോറിന് മുകളില്‍ പച്ചമുളക് നീളത്തില്‍ കീറിയത് വയ്ക്കുക. ലോ ഫ്‌ളൈമില്‍ ഒരുമണിക്കൂര്‍ വേവിക്കുക.
കുരുമുളകിട്ട കോഴി പിരളന്‍
ചേരുവകള്‍
കോഴി – 1 കിലോ
മുളക് പൊടി – 2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ആവശ്യത്തിന്
കുരുമുളക് പൊടി – 2 സ്പൂണ്‍
ഗരം മസാല – 2 സ്പൂണ്‍
സവാള – 3 എണ്ണം
മല്ലിപ്പൊടി – 1 സ്പൂണ്‍
തക്കാളി – 1 എണ്ണം
ഇഞ്ചി – ആവശ്യത്തിന്
പച്ചമുളക് – ആവശ്യത്തിന്
വെളുത്തുള്ളി – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ മിക്‌സ് ചെയ്യുക. ഇത് അരമണിക്കൂര്‍ നേരത്തിനുശേഷം എണ്ണ ചൂടാക്കി ഇരുപുറവും വേവിച്ചെടുക്കുക. സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഒപ്പം തക്കാളി കൂടെ ചേര്‍ക്കുക. വേവിച്ചു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക. തുടര്‍ന്ന് തുറന്നുവച്ച് വെള്ളം വറ്റിച്ചെടുക്കുക. തുടര്‍ന്ന് കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങാം.
നാടന്‍ മട്ടന്‍ കറി
ചേരുവകള്‍
മട്ടന്‍ – 1 കിലോ
സവാള – 2 എണ്ണം
ചെറിയ ഉള്ളി – 10
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – ആവശ്യത്തിന്
പച്ച മുളക് – ആവശ്യത്തിന്
മുളകുപൊടി – 1 സ്പൂണ്‍
മല്ലിപ്പൊടി – 2 സ്പൂണ്‍
കുരുമുളക് പൊടി -1 സ്പൂണ്‍
മഞ്ഞപ്പൊടി – അര സ്പൂണ്‍
ഗരംമസാല : 1 സ്പൂണ്‍
കറുവപ്പട്ട – 2 ചെറിയ കഷണം
ഗ്രാമ്പു – 4
പെരുംജീരകം – ആവശ്യത്തിന്
ഏലയ്ക്ക -4
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
മട്ടന്‍ ചെറിയ കഷണങ്ങളാക്കിയതില്‍ മഞ്ഞപ്പൊടിയും ഉപ്പും പുരട്ടി വെള്ളം വറ്റാന്‍ വയ്ക്കുക. തുടര്‍ന്ന് പ്രഷര്‍ കുക്കറില്‍ വേവിക്കുക. ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും കടുകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിനോടൊപ്പം സവാള അരിഞ്ഞതും ചെറിയ ഉള്ളിയും പച്ചമുളകും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ഗരം മസാലയും ചേര്‍ത്തു നല്‍കുക. ഇതിലേക്ക് മട്ടന്‍ ചേര്‍ത്തു നല്‍കണം. മസാല മട്ടനില്‍ നന്നായി പിടിക്കുന്നതിനായി നന്നായി ഇളക്കി നല്‍കുക. തുടര്‍ന്ന ആവശ്യത്തിന് കുരുമുളക് പൊടി ചേര്‍ക്കു. ഇതിലേക്ക് ആവശ്യത്തിന് ചൂട് വെള്ളവും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്തു നല്‍കുക. തുടര്‍ന്ന് അടച്ചു വച്ച് വേവിക്കുക. നല്ല പോലെ വെന്തതിനു ശേഷം വാങ്ങി കറിവേപ്പിലയും മല്ലിയിലയും ഉപയോഗിക്കിച്ച് അലങ്കരിക്കുക.
Story Highlights – eid, special foods
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here