സുശാന്തിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കാൻ മുംബൈ പൊലീസ്; കരൺ ജോഹറിനെ ചോദ്യം ചെയ്യും

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കാൻ മുംബൈ പൊലീസ്. ഈയാഴ്ച തന്നെ സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യും.

സുശാന്തിനെ ബോളിവുഡിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചെന്ന് കരൺ ജോഹറിനെതിരെ ആരോപണമുയർന്നിരുന്നു. ബോളിവുഡിലെ കൂടുതൽ പ്രമുഖരുടെ മൊഴിയെടുക്കുമെന്നും സൂചനയുണ്ട്. അന്വേഷണം സി.ബി.ഐയ്ക്ക് വിടില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു.

Read Also : സുശാന്ത് സിംഗിന്റെ മരണം: നടി റിയ ചക്രവര്‍ത്തി സുപ്രിംകോടതിയില്‍

അതേസമയം, നടി റിയ ചക്രവർത്തിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണാ പരാതിയിൽ പട്‌ന പൊലീസും സമാന്തരമായി അന്വേഷിക്കുന്നുണ്ട്. പട്‌നയിൽ നിന്ന് എഫ്.ഐ.ആർ മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റിയ ചക്രവർത്തി ഇന്നലെ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രവർത്തി അടക്കം ആറുപേർക്കെതിരെ കേസ് എടുത്തത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Story Highlights Sushant singh rajput, Karan johar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top