ക്ലിക്കിനായി കാത്തു നിന്നത് രണ്ട് മണിക്കൂർ; സോഷ്യൽ മീഡിയയിൽ ഹിറ്റായി കറുത്ത പുള്ളി പുലി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത് കറുത്ത പുള്ളി പുലിയുടെ ചിത്രമാണ്. മഹാരാഷ്ട്ര തദോബ റിസർവിലെ ഈ പ്രത്യേകയിനം പുള്ളി പുലിയുടെ ചിത്രമെടുക്കാനായി പൂനെ സ്വദേശിയായ ഫോട്ടോഗ്രാഫർ അഭിഷേക് പാഗ്നിസ് കാത്തു നിന്നത് രണ്ട് മണിക്കൂറാണ്.
അഭിഷേകിന്റെ ആദ്യ വൈൽഡ് ലൈഫ് ട്രിപ്പായിരുന്നു തദോബാ റിസർവിലേക്കുള്ളത്. സഫാരിയുടെ അവസാന ദിവസമാണ് പുള്ളി പുലിയെ അഭിഷേക് കാണുന്നത്.
പുലി വരുന്നതിന് മുമ്പായി തന്നെ ചില സൂചനകൾ സംഘത്തിന് ലഭിച്ചിരുന്നു. പെട്ടെന്ന് തന്നെ മാനുകൾ കൂട്ടമായി ഓടുപേകുന്നതും മറ്റും സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാടിളക്കിക്കൊണ്ട് കറുത്ത പുള്ളിപ്പുലി സംഘത്തിന്റെ ദൃഷ്ടിയിലേക്ക് നടന്നടുത്തത്.
ആദ്യം ചെടുകൾക്കിടയിൽ മറഞ്ഞിരുന്ന പുള്ളിപ്പുല പതിനഞ്ച് മിനിറ്റിന് ശേഷമാണ് മുന്നിലേക്ക് വന്നത്.
തുടർന്ന് ക്ലിക്കിനായുള്ള പരിശ്രമമായിരുന്നു. രണ്ട് മണിക്കൂറുകൾക്കൊടുവിലാണ് ആ ‘പെർഫക്ട്’ ക്ലിക്ക് പിറന്നത്.
Story Highlights – Pune Based Photographer On Viral Black Leopard Picture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here