Advertisement

ഈ ചിത്രത്തില്‍ എത്ര ആനകളുണ്ടെന്ന് കണ്ടെത്താനാകുമോ…? ഏഴോ, നാലോ? സംശയമുള്ളവര്‍ക്ക് വിഡിയോ കാണാം

July 31, 2020
3 minutes Read
elephants

ആനകള്‍ പുഴയില്‍ നിന്ന് വെള്ളം കുടിക്കുന്നതിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുന്നത്. വൈല്‍ഡ് ലെന്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ആനകള്‍ വെള്ളംകുടിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴ് എണ്ണം ഒരു ഫ്രെയിമില്‍ എന്നായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ എത്ര എണ്ണി നോക്കിയാലും നാല് ആനകളെ മാത്രമാണ് കാണാന്‍ സാധിച്ചിരുന്നത്. ഇതോടെ ചിത്രത്തിന് ക്യാപ്ഷന്‍ ഇട്ടവര്‍ക്ക് തെറ്റിയതാകാം എന്നത് അടക്കം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രം പകര്‍ത്തിയ സമയത്തെ വിഡിയോയും പുറത്തുവിട്ടിരിക്കുകയാണ് വൈല്‍ഡ് ലെന്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ. ഒരു മിനിറ്റും 12 സെക്കന്‍ഡുമുള്ള വിഡിയോയില്‍ തുടക്കത്തില്‍ ഒറ്റനോട്ടത്തില്‍ നാല് ആനകളെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെങ്കിലും ആനകള്‍ വെള്ളം കുടിച്ച് നീങ്ങുമ്പോള്‍ ഏഴ് ആനകള്‍ ഉള്ളതായി കാണാം. നാല് കുട്ടിയാനകളെ വിഡിയോയില്‍ കാണാം.

കുട്ടിയാനകളെ ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്നതിനായി ചേര്‍ത്തുനിര്‍ത്തി കൊണ്ടുപോകുന്നതായി കാണാം. വെള്ളം കുടിക്കാനായി നദിക്കരയില്‍ എത്തിയപ്പോള്‍ വലിയ ആനകളുടെ ഇടയിലായിരുന്നു കുട്ടിയാനകള്‍. വിഡിയോ പുറത്തുവിട്ടതോടെ അതുവരെ നിലനിന്നിരുന്ന വലിയ ആകാംഷ അവസാനിച്ചതായി പലരും ട്വീറ്റ് ചെയ്തു.

Story Highlights Can you guess how many elephants

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top