കാസര്‍ഗോഡ് കഴിഞ്ഞദിവസം മരിച്ച രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കാസര്‍ഗോഡ് കഴിഞ്ഞദിവസം മരിച്ച രണ്ടുപേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. അടുക്കത്തുവയല്‍ സ്വദേശി ശശിധരന്‍, പടന്ന സ്വദേശി എന്‍ ബി റഹൂഫ് എന്നിവര്‍ക്കാണ് മരണശേഷം നടത്തിയ പരിശോധയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ വിദഗ്ധ പരിശോധയിലാണ് സ്ഥിരീകരണം.
പനി ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് അറുപത്തിരണ്ടുകാരനായ അടുക്കത്തുവയല്‍ സ്വദേശി ശശിധരന്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് തൃക്കരിപ്പൂര്‍ പടന്ന സ്വദേശി എന്‍ ബി റഹൂഫ് മരിച്ചത്. 62 വയസായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
Story Highlights – covid confirmed two Kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here